മരണാനന്തര ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുടം ഉടക്കുകയെന്നത്. ഈ ചടങ്ങും വളരെ പ്രതീകാത്മകമാണ്. നമുക്ക് മൂന്നു ദേഹങ്ങൾ ഉണ്ട്. സ്ഥൂല ശരീരം (physical body). സൂക്ഷ്മ ശരീരം (astral body) കാരണ ശരീരം (casual body).(ബോധ മനസ് ഉപബോധമനസ്സു അബോധമനസ്സു എന്നു മൂന്നു മനോമണ്ഡലങ്ങളായിട്ടാണ് പാശ്ചാത്യ മനഃശാസ്ത്രജ്ഞന്മാർ ഇതിനെ കാണുന്നത്. അവർ സ്ഥൂല ശരീരത്തെ മാത്രമേ ശരീരമായികാണുന്നുള്ളു ) ഉണർന്നിരിക്കുമ്പോൾ നമുക്ക് സ്ഥൂല ശരീരത്തെ കുറിച്ചേ ബോധ്യം ഉള്ളു. സപ്നത്തിൽ നാം സഞ്ചരിക്കുന്നതും കാണുന്നതുമെ ല്ലാം സൂക്ഷ്മ ശരീരത്തിൽ ഇരുന്നുകൊണ്ടാണ്. അപ്പോൾ നമുക്കു സ്ഥൂല ശരീരത്തെ കുറിച്ച് ബോധമില്ല. സ്വപ്നം കാണാതെ നാം നന്നായി ഉറങ്ങുമ്പോൾ നാം നിദ്രയുടെ അസാധാരണമായ സുഖം അനുഭവിക്കുന്നു. ഇതാണ് സുഷുപ്തി. ഏതു അനുഭവത്തിനും അത് അനുഭവിക്കാൻ ഒരു ദേഹം വേണമല്ലോ. സുഷ്പ്തി അനുഭവിക്കുമ്പോൾ നമ്മൾ കാരണ ശരീര ബോധത്തിലാണ്. ഈ മൂന്നു ശരീരങ്ങളും അവയോടൊപ്പമുള്ള ബോധമണ്ഡലങ്ങളും മായ നമുക്ക് തരുന്ന മിഥ്യാബോധങ്ങളാണ്. അവയ്ക്കു എല്ലാം അപ്പുറം ആണ് നാം ഒരിക്കലും നശിക്കാത്ത ആത്മാവാണ് എന്ന സത്യം. ആ സത്യം തിരിച്ചറിയുന്നതുവരെ നമ്മൾ ...