മരണാനന്തര ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുടം ഉടക്കുകയെന്നത്. ഈ ചടങ്ങും
വളരെ പ്രതീകാത്മകമാണ്.
നമുക്ക് മൂന്നു ദേഹങ്ങൾ ഉണ്ട്. സ്ഥൂല ശരീരം (physical body). സൂക്ഷ്മ ശരീരം (astral body) കാരണ ശരീരം (casual body).(ബോധ മനസ് ഉപബോധമനസ്സു അബോധമനസ്സു എന്നു മൂന്നു മനോമണ്ഡലങ്ങളായിട്ടാണ് പാശ്ചാത്യ മനഃശാസ്ത്രജ്ഞന്മാർ ഇതിനെ കാണുന്നത്. അവർ സ്ഥൂല ശരീരത്തെ മാത്രമേ ശരീരമായികാണുന്നുള്ളു )
ഉണർന്നിരിക്കുമ്പോൾ നമുക്ക് സ്ഥൂല ശരീരത്തെ കുറിച്ചേ ബോധ്യം ഉള്ളു. സപ്നത്തിൽ നാം സഞ്ചരിക്കുന്നതും കാണുന്നതുമെല്ലാം സൂക്ഷ്മ ശരീരത്തിൽ ഇരുന്നുകൊണ്ടാണ്. അപ്പോൾ നമുക്കു സ്ഥൂല ശരീരത്തെ കുറിച്ച് ബോധമില്ല. സ്വപ്നം കാണാതെ നാം നന്നായി ഉറങ്ങുമ്പോൾ നാം നിദ്രയുടെ അസാധാരണമായ സുഖം അനുഭവിക്കുന്നു. ഇതാണ് സുഷുപ്തി. ഏതു അനുഭവത്തിനും അത് അനുഭവിക്കാൻ ഒരു ദേഹം വേണമല്ലോ. സുഷ്പ്തി അനുഭവിക്കുമ്പോൾ നമ്മൾ കാരണ ശരീര ബോധത്തിലാണ്. ഈ മൂന്നു ശരീരങ്ങളും അവയോടൊപ്പമുള്ള ബോധമണ്ഡലങ്ങളും മായ നമുക്ക് തരുന്ന മിഥ്യാബോധങ്ങളാണ്.
അവയ്ക്കു എല്ലാം അപ്പുറം ആണ് നാം ഒരിക്കലും നശിക്കാത്ത ആത്മാവാണ് എന്ന സത്യം. ആ സത്യം തിരിച്ചറിയുന്നതുവരെ നമ്മൾ പല പല ശരീരങ്ങൾ എടുത്തു ഈരേഴുപതിന്നാല് ലോകങ്ങളിൽ ഏതെങ്കിലും ഒന്നിൽ മനുഷ്യൻ മൃഗം പക്ഷി മരങ്ങൾ ചെടികൾ സൂക്ഷ്മജീവികൾ എന്നിവയായി ഭൂമിയിലോ മനുഷ്യർക്ക് തിരിച്ചറിയാനാകാത്ത മറ്റേതെങ്കിലും മണ്ഡലങ്ങളിലോ ജന്മമെടുത്തു കൊണ്ടിരിക്കും.
ഈസത്യത്തെ പ്രതീകാത്മകമായി ചിത്രീകരിക്കിന്നതാണ് കുടം ഉടക്കൽ.
കുടത്തിന്റെ മണ്ണ് സ്ഥൂലശരീരത്തെയും അകത്തേജലം സൂക്ഷ്മശരീരത്തെയും ഉള്ളിലുള്ള ശൂന്യത കരണശരീരത്തെയും കുറിക്കുന്നു.
പുത്രൻ കുടത്തിൽ ജലമേന്തി ചിതയ്ക്കുചുറ്റും മൂന്ന് പ്രാവിശ്യം ചുറ്റുന്നു. ജാഗ്രത സ്വപ്ന സുഷുപ്തി മണ്ഡലങ്ങളിലും ഉള്ള ജീവന്റെ വ്യാപാരത്തെ ഓർത്തുകൊണ്ട്.
പിന്നെ മറ്റൊരാൾ വെട്ടുകത്തികൊണ്ടു അഞ്ചു വെട്ടുകൾ കുടത്തിൽ വെട്ടുന്നു. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ലഭിച്ചിരുന്ന ജീവന്റെ ലോകമെന്ന ബോധം ഒലിച്ചു പോകുന്നു എന്ന അർഥത്തിൽ.
പിന്നെ കുടം നിലത്തിട്ടു ഉടച്ചു അതിന്റെ കഷ്ണങ്ങൾ ചിതയിൽ ഇടുന്നു മരിച്ചുകഴിഞ്ഞുസൂക്ഷ്‌മ ശരീരം സ്ഥൂല ശരീരത്തിനെ വീക്ഷിച്ചുകൊണ്ടു സൂക്സ്മമണ്ഡലത്തിൽ വിരാജിക്കും. പരേതന്റെ സൂക്ഷ്‌മ ശരീരത്തിന് വഴി തെളിക്കാനും കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും പരേതന്റെ സൂക്ഷ്‌മ കരണശരീരങ്ങൾക്കു സംഭ്രമങ്ങൾ ഒഴിവാക്കാനും ആണ് എല്ലാ മരണാനന്തര ചടങ്ങുകളും നമ്മുടെ പൂർവ സൂരികൾ നമുക്ക് വരദാനമായി തന്നിരിക്കുന്നത്.
കാലക്രമത്തിൽ പല അബദ്ധങ്ങൾ അതിലും വന്നു ചേർന്നു. ചില ആചാരങ്ങൾ മ്ലേച്ചങ്ങളുംആയി .അവയെ തള്ളിക്കളഞ്ഞു യുക്തിയുക്തമായ ആചാരങ്ങളെ അർഥം മനസ്സിലാക്കി ഭക്തിപൂർവ്വം അനുഷ്ഠിച്ചില്ലെങ്കിൽ നമ്മുടെ സംസ്കാരം അന്യം നിന്ന് പോകും
മഹോ series...Swamy Aswathy Thirunal

Comments
Post a Comment